തിരുവനന്തപുരം: ബസ് യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി. പ്രതിദിനം യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കായി ഡിജിറ്റല്‍ റേഡിയോ ശൃംഖല ഒരുക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. സംഗീതത്തോടൊപ്പം കാലാവസ്ഥാ വിവരങ്ങള്‍, യാത്രാ നിര്‍ദേശങ്ങള്‍, ജീവനക്കാരുടെ അനുഭവക്കുറിപ്പുകള്‍ എന്നിവയെല്ലാം ഇനി ബസിലിരുന്ന് ആസ്വദിക്കാം.
പൊതുജനങ്ങള്‍ക...