കീഴ്ക്കോടതി വിധി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് കൊമേഴ്‌സ് കോർട്ട് അപ്പീൽ ചേമ്പറും ശരിവെച്ചു. വാഹനത്തിന്റെ ഡ്രൈവറും ഇൻഷുറൻസ് കമ്പനിയും ചേർന്ന് സംയുക്തമായാണ് ഈ തുക നൽകേണ്ടത്.
അപകടത്തിൽ തനിക്കുണ്ടായ ഭൗതികവും മാനസികവുമായ നഷ്ടങ്ങൾക്ക് 10 ലക്ഷം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരിക്കേറ്റയാൾ കോടതിയെ സമീപിച്ചത്. ഡ്രൈവറുടെ അശ്രദ്ധയും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണ് അപകടത...