റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ ചെങ്കടൽ തീരമേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി തടഞ്ഞു തകർത്തതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.
സൗദിയുടെ പ്രമുഖ ഊർജ അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ യാൻബു ടെർമിനലും തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ ജിസാൻ റിഫൈനറിയും സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ മേഖ...