വാഷിങ്ടൺ: സൈനിക നടപടിയിൽ നിന്ന് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കി അമേരിക്ക. ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നാരോപിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യു.എസ്. ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷ കൗൺസിൽ തലവനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയുടെ അടുത്ത അനുയായിയുമായ അലി ലാരിജാനി ഉൾപ്പെ...
